പരസ്യത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ ചിലവഴിച്ചത് കോടികൾ, കണക്കുകൾ പുറത്ത് വിട്ട് ഗൂഗിൾ

പരസ്യത്തിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ ചിലവഴിച്ചത് കോടികൾ, കണക്കുകൾ പുറത്ത് വിട്ട് ഗൂഗിൾ

ഇന്ത്യയിൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിച്ച സംസ്ഥാനം തമിഴ്നാടെന്ന് ഗൂഗിളിൻ്റെ കണക്കുകൾ. 32.63 കോടി രൂപയുടെ രാഷ്ട്രീയ പ്രചരണമാണ് തമിഴ്നാട് സംസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 2019 ഫെബ്രുവരി മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകൾ മാത്രമാണിത്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ മൊത്തം ഗൂഗിൾ ആഡിനായി മുടക്കിയ തുക68 കോടിയാണ്. പണം മുടക്കിയതിൽ രണ്ടാം സ്ഥാനത്ത് ദില്ലിയാണ് 6.44 കോടി രൂപ. ഇക്കാര്യത്തിൽ ഭേദം കേരളമാണ് 65.23 ലക്ഷം മാത്രമാണ് മുടക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളും, അവർ മുടക്കിയ തുകയുടെയും വിവരങ്ങൾ ഇങ്ങനെയാണ് :
ഡി.എം.കെ – 20.73 കോടി ( 2157 പരസ്യങ്ങൾ )
ബി.ജെ.പി – 17.29 കോടി (11452 പരസ്യങ്ങൾ )
എ.ഐ.എ.ഡി.എം.കെ – 7.18 കോടി ( 214 പരസ്യങ്ങൾ )
കോൺഗ്രസ് -2.93 കോടി (422 പരസ്യങ്ങൾ )
സി.പി.ഐ.എം – 17 ലക്ഷം (32 പരസ്യങ്ങൾ )
നേരിട്ട് ചെയ്ത പരസ്യത്തിന് പുറമേ, പല പാർട്ടികളും ഏജൻസികൾ വഴി ചെയ്ത പരസ്യത്തിൻ്റെ കണക്ക് ഉൾപ്പെടാത്ത പട്ടികയാണിത്.

Leave A Reply
error: Content is protected !!