ഓപ്പോ എഫ് 19 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ

ഓപ്പോ എഫ് 19 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ

ഓപ്പോ എഫ് ശ്രേണിയിലെ സ്മാർട്ട്ഫോൺ എഫ് 19 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് മുതൽ ഇത് വിപണിയിൽ ലഭ്യമാകും.18990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. പ്രിസം ബ്ലാക്ക്, മിഡ്നൈറ്റ് ബ്യൂ എന്നീ രണ്ട് നിറങ്ങളിലായിരിക്കും ഇത് ലഭിക്കുക. റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പുറമേ, ഇ-കൊമേഴ്സ് സ്ഥാപനം വഴിയും ഇത് ലഭ്യമാകുന്നതായിരിക്കും. ഓഫ് ലൈനായി വാങ്ങുന്നവർക്ക് 3999 വിലയുള്ള ഓപ്പോ എൻകോ ഡബ്ലിയു 11- 1299, 5900രൂപ വിലയുള്ള ഓപ്പോ എൻകോഡബ്ലിയു 31 2499 രൂപ കിഴിവിലും ലഭ്യമാകുന്നതായിരിക്കും.

എച്ച്.സി.എഫ്‌.സി, ഐ.സി.ഐ.സി.ഐ, കോട്ടക്, എസ്.സി.ബി ബാങ്കുകളുടെ ഇ.എം.ഐക്ക്‌ 7.5 ശതമാനം ക്യാഷ് ബാക്കും, പേ.ടി.എം വഴി 11 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതായിരിക്കും. ഓപ്പോ എഫ് 19 പ്രത്യേകതകൾ –
5000 എം.എ.എച്ച് ബാറ്ററി
അമൊലെഡ് എഫ്.എച്ച്.ഡി.പ്ലസ് പഞ്ച്ഹോൾ ഡിസ്പ്ലെ
6 ജി.ബിറാം
128 ജി.ബി സ്റ്റോറേജ്
33 വാട്ട് ഫിനിഷ് ചാർജ് എന്നിവയാണ്.

Leave A Reply
error: Content is protected !!