ആഭ്യന്തര വാഹന വിപണിയിൽ മികച്ച നേട്ടവുമായി ടാറ്റ മോട്ടേഴ്സ്. കഴിഞ്ഞ വർഷം മാർച്ചിൽ ടാറ്റയുടെ ബിസ്നസ് 11012 ആയിരുന്നു. എന്നാൽ
2021 മാർച്ചിൽ ബിസ്നസ് 66609 ആയി ഉയർന്നിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കിടയിലും, മറ്റ് കമ്പനികൾ പതറിയപ്പോൾ ടാറ്റയ്ക്ക് ഇത് മികച്ച മുന്നേറ്റം തന്നെയാണ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 505% വിൽപ്പന നേട്ടമാണ് ടാറ്റ മോട്ടേഴ്സ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെയുണ്ടായ മികച്ച നേട്ടമായിട്ടാണ് കമ്പനി ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ യാത്രാ വാഹന വിൽപ്പനയേക്കാൾ 69% അധിക നേട്ടം കൈവരിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.