ലോകത്ത് ശതകോടീശ്വരന്മാ‌‌‌ർ കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ബീജിംഗ് ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ന്യൂയോർക്കിനെ

ലോകത്ത് ശതകോടീശ്വരന്മാ‌‌‌ർ കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ബീജിംഗ് ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ന്യൂയോർക്കിനെ

ബീ​ജിം​ഗ്:​ ​ഫോ​ബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം  ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​‌​ർ​ ​പാ​ർ​ക്കു​ന്ന​ ​ന​ഗ​ര​മെ​ന്ന​ ​പ​ദ​വി ഇനി​ ​ചൈ​ന​യു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ബീ​ജിം​ഗി​ന് ​സ്വ​ന്തം.​ ​അ​മേ​രി​ക്ക​ൻ​ ​സം​സ്ഥാ​ന​മാ​യ​ ​ന്യൂ​യോർക്കിനെ പിന്തള്ളിയാണ്​ ​ബീ​ജിം​ഗ് ​നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.​ ​

​ഫോ​ബ്സി​ന്റെ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ 100​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രാ​ണ് ​ഇ​പ്പോ​ൾ​ ​ബീ​ജിം​ഗി​ലു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 33​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ ​രാ​ജ്യ​ത്ത് ​പു​തു​താ​യി​ ​ഉ​ണ്ടാ​യി.​ ​അതേസമയം ന്യൂ​യോ​ർക്കി​ൽ​ 99​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ണ്ട്.​ ​

ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ള്ള​ ​രാ​ജ്യങ്ങളുടെ പട്ടികയിൽ ഒന്നം സ്ഥാനത്ത്​ ​അ​മേ​രി​ക്ക​യാ​ണ്.​ തൊട്ടു പിന്നിൽ ചൈ​ന​യും.​

ന്യൂ​യോ​ർ​ക്കി​ലെ​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​ ​മൊ​ത്തം​ ​ആ​സ്തി​ 80​ ​ബി​ല്യ​ൺ​ ​ഡോ​ള​റാ​ണ്.​ ​ഇ​ത് ​ബീ​ജിം​ഗി​നേ​ക്കാ​ൾ​ ​ഏ​റെ​ ​കൂ​ടു​ത​ലാ​ണ്.​ ​കൊ​വി​ഡ്​നി​യ​ന്ത്ര​ണം,​ ​പു​തി​യ​ ​ടെ​ക്ക് ​ക​മ്പ​നി​ക​ളു​ടെ​യും​ ​സ്റ്റോ​ക്ക് ​മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും​ ​ഉ​യ​ർ​ച്ച​ ​എ​ന്നി​വ​ ​ബീ​ജിം​ഗി​ന് ​അ​നിുകൂ​ല​ ​ഘ​ട​ക​ങ്ങ​ളാ​യി​ .

ടി​ക് ​ടോ​ക്കി​ൻെ​റ​ ​സ്ഥാ​പ​ക​നും​ ​ബൈ​റ്റ്ഡാ​ൻ​സ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ​ ​ഴാ​ങ് ​യി​മിം​ഗ് ​ആ​ണ് ​ബീ​ജിം​ഗി​ലെ​ ​ഏ​റ്റ​വും​ ​ധ​നി​ക​ൻ.​ 3560​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​സ്തി.

Leave A Reply
error: Content is protected !!