ഹോർമി പാം ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും

ഹോർമി പാം ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി കളിച്ച പ്രധാന താരവും, മണിപ്പൂർ സ്വദേശിയുമായ ഹോർമി പാം ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. മൂന്ന് വർഷത്തെ കരാറാണ് താരം, ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടിരിക്കുന്നത്. ഇരുപത്കാരനായ ഹോർമി പാം പ്രതിരോധ നിരയിലെ കരുത്തനാണ്.

2018ൽ പഞ്ചാബ് എഫ്.സിയുടെ അണ്ടർ18 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം, 2019ൽ നേപ്പാൾ സാഫ് അണ്ടർ 18 ഇന്ത്യൻ ടീമിനായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പഞ്ചാബ് എഫ്.സിക്കായി ഐ ലീഗ് സീസണിൽ 9 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 2017ൽ ഇംഫാലിലെ സായ് അക്കാദമിയിൽ നിന്നായിരുന്നു താരത്തിൻ്റെ തുടക്കം.

Leave A Reply
error: Content is protected !!