ഇരട്ട വോട്ട് ചോദ്യം ചെയ്ത എൽ. ഡി. എഫ് പ്രവർത്തകയെ മർദ്ദിച്ചു

ഇരട്ട വോട്ട് ചോദ്യം ചെയ്ത എൽ. ഡി. എഫ് പ്രവർത്തകയെ മർദ്ദിച്ചു

ഹരിപ്പാട്: ഇരട്ട വോട്ട് ചോദ്യം ചെയ്ത എൽ. ഡി. എഫ് പ്രവർത്തകയെ മർദ്ദിച്ചതായി പരാതി . സി പി എം പ്രവർത്തകയായ ഹരിപ്പാട് തുലാംപറമ്പിൽ പുളിമൂട്ടിൽ സൂര്യയാണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത് .

ഹരിപ്പാട് അൻപതാം ബൂത്തിൽ ഏജന്റ് ആയിരുന്ന സൂര്യ, കോൺഗ്രസ് പ്രവർത്തകരായ തുലാംപറമ്പ് സ്വദേശികളായ സദാശിവനും രാധാമണിയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ടർ പട്ടികയിൽ ഇരട്ട വോട്ട് ഉള്ള കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി .

ഇതിനെ തുടർന്ന് രാത്രി വീട്ടിൽ എത്തിയ പ്രതികൾ മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ആയിരിന്നുവെന്നും ഗൃഹോപകരണങ്ങളും ഇവർ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു .

സൂര്യയുടെ വീട് എൽ ഡി എഫ് സ്ഥാനാർഥി ആർ. സജിലാൽ സന്ദർശിച്ചു . ഡി വൈ എഫ് ഐ സംസ്ഥാന കമ്മി​റ്റി അംഗം എം എം അനസലി , കൗൺസിലർമാരായ ആർ. രാജേഷ് , ബിജു , ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹനൻ എന്നിവരും ഒപ്പം ഉണ്ടായിരിന്നു .

Leave A Reply
error: Content is protected !!