കൊവിഡ് , ചെക്കിങ് ശക്തമാക്കി പൊലീസ്

കൊവിഡ് , ചെക്കിങ് ശക്തമാക്കി പൊലീസ്

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം ശക്തമായ പശ്ചാത്തലത്തിൽ ജില്ലയിലും പരിശോധന ശക്തമാക്കി പൊലീസ്. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള പരിശോധനകളാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും. കൂടാതെ പൊതുസ്ഥലങ്ങളിലെ നിയന്ത്രണം വിലയിരുത്തി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും.

അതിർത്തിയിൽ തമിഴ്നാട് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ വാഹന പരിശോധന ശക്തമാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് തടഞ്ഞ് ഇ-പാസ് പരിശോധിക്കുന്നുണ്ട്. പാസില്ലാത്തവർ അതിർത്തിയിൽ നിന്ന് പാസെടുത്താണ് തമിഴ്നാട്ടിലേക്ക് കടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പരിശോധനകളുടെയും വാക്സിനേഷന്റെയും എണ്ണം കൂട്ടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave A Reply
error: Content is protected !!