ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍

ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍

ഖത്തറില്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ദോഹ മെട്രോയും 20 ശതമാനം ശേഷിയിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കര്‍വ ബസുകളുടെ പ്രവര്‍ത്തനവും 20 ശതമാനം ശേഷിയിലാകും സര്‍വീസ് നടത്തുക. ചില റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദോഹ മെട്രോ, കര്‍വ ബസുകള്‍ സര്‍വീസ് നടത്തില്ല. പുകവലിക്ക് അനുവദിച്ചിരുന്ന സ്ഥലങ്ങളും അടയ്ക്കും. മെട്രോ സ്റ്റേഷനുകളിലും യാത്രയിലും ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല..

Leave A Reply
error: Content is protected !!