പൊതുജനങ്ങളുമായി ഇടപെടുന്നവർ വേഗം വാക്‌സിൻ എടുക്കണം

പൊതുജനങ്ങളുമായി ഇടപെടുന്നവർ വേഗം വാക്‌സിൻ എടുക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് അർഹരായവരിൽ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവർ എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കെ.എസ്.ആർ.ടി.സി, ബാങ്ക് ജീവനക്കാർ, ഓട്ടോ – ടാക്‌സി തൊഴിലാളികൾ, വ്യാപാരമേഖലകളിലെ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനാനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദുരന്തനിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്നു. റോഡ് ട്രാൻസ്‌പോർട്ട് ഓഫീസർ കെ. മനോജ് കുമാർ, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡൽ ഓഫിസർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!