പാനൂരിൽ നാളെ പ്രതിഷേധ സംഗമം: രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

പാനൂരിൽ നാളെ പ്രതിഷേധ സംഗമം: രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കണ്ണൂ‌‌ർ: പാനൂരിൽ നാളെ പ്രതിഷേധ സംഗമം നടത്തും. ലീഗ് പ്രവർ‌ത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സംഗമം. കേസ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് ആവശ്യം. ലീഗ് ആരോപിക്കുന്നത് ക്രൈംബ്രാഞ്ച് സംഘത്തിന് സിപിഎം ചായ്വുണ്ടെന്നാണ്. അതിനാൽ ആണ് അന്വേഷണം മാറ്റിനൽകണമെന്ന് അറിയിച്ചിരിക്കുന്നത്.

നാളെ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കെ സുധാകരനും . കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. ക്രൈംബ്രാഞ്ച് സംഘം ഇന്ന് കേസന്വേഷിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്തര്ശിക്കും. 25 പേരാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് അറിയിയച്ചിരിക്കുന്നത്. ഷിനോസ് മാത്രമാണ് പിടിയിലായത്. ബാക്കി എല്ലാവരും ഒളിവിൽ ആണ്. പതിനൊന്ന് പേരെ തിരിച്ചറിയഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!