രാജ്യത്ത് പ്രതിദിന കൊവിഡ്കേസുകളിൽ വൻ വര്‍ദ്ധനവ്

രാജ്യത്ത് പ്രതിദിന കൊവിഡ്കേസുകളിൽ വൻ വര്‍ദ്ധനവ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കാഡ് വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,26,789 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, യു.പി, ഡല്‍ഹി, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത്.പുതിയ കേസുകളുടെ 84.21 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 59,000ത്തിലേറെ പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷം കടന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 7.04 ശതമാനമാണിത്. രോഗമുക്തി വീണ്ടും കുറഞ്ഞ് 91.67 ശതമാനമായി. 24 മണിക്കൂറിനിടെ 59,​258 പേരാണ് രോഗമുക്തരായത്. 685 പേര്‍ കൂടി മരിച്ചു.

Leave A Reply
error: Content is protected !!