അജ്യാൽ ചലച്ചിത്രമേളയ്ക്ക് നവംബർ ഏഴിന് തുടക്കം

അജ്യാൽ ചലച്ചിത്രമേളയ്ക്ക് നവംബർ ഏഴിന് തുടക്കം

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒൻപതാമത് അജ്യാൽ ചലച്ചിത്രമേളയ്ക്ക് നവംബർ ഏഴിന് തുടക്കം.മുൻവർഷത്തെ പോലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും മേള.  ആഗോളതലത്തിലുള്ള സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് മേളയിലെത്തുക. എട്ടിനും 25 നുമിടയിൽ പ്രായമുള്ളവരാണ് ജൂറി പ്രോഗ്രാമിൽ പങ്കെടുക്കുക.

കഴിഞ്ഞ വർഷം 46 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ  പ്രദർശിപ്പിച്ചു.പരിമിത തോതിലുള്ള പ്രദർശനം, ലുസെയ്ൽ മറീനയിൽ ഡ്രൈവ്-ഇൻ സിനിമ, ഓൺലൈൻ പ്രദർശനം എന്നിങ്ങനെ മൂന്നു തരത്തിലായിരുന്നു മേള നടത്തിയത്.

Leave A Reply
error: Content is protected !!