കരസേനാ മേധാവി 5 ദിവസത്തെ സന്ദർശനത്തിന് ബംഗ്ലദേശിലെത്തി

കരസേനാ മേധാവി 5 ദിവസത്തെ സന്ദർശനത്തിന് ബംഗ്ലദേശിലെത്തി

കരസേനാ മേധാവി ജനറൽ എം.എം. നരവനെ 5 ദിവസത്തെ സന്ദർശനത്തിനു ബംഗ്ലദേശിലെത്തി. ബംഗ്ലാദേശിലെ കരസേന, വ്യോമസേന, നാവികസേനാ മേധാവികൾ എന്നിവരുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. പരസ്പര താൽപ്പര്യവും, ഉഭയകക്ഷി പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.

ബംഗ്ലദേശിന്റെ മോചനത്തിനു വഴിയൊരുക്കിയ 1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കായി ധാക്കയിലുള്ള സ്മാരകത്തിൽ അദ്ദേഹം പ്രണാമമർപ്പിച്ചു.

Leave A Reply
error: Content is protected !!