മലങ്കര സഭയുടെ ഭാഗമല്ല മണർകാട് സെന്റ് മേരീസ് സുറിയാനി പള്ളിയെന്ന് കോടതി

മലങ്കര സഭയുടെ ഭാഗമല്ല മണർകാട് സെന്റ് മേരീസ് സുറിയാനി പള്ളിയെന്ന് കോടതി

കോട്ടയം: മലങ്കര സഭയുടെ ഭാഗമല്ല മണർകാട് സെന്റ് മേരീസ് സുറിയാനി പള്ളിയെന്നും സ്വതന്ത്ര പള്ളിയാണെന്നും കോടതി വിധിച്ചു. വിധിയോടെ യാക്കോബായ- ഓർത്തഡോക്സ് സഭകളുടെ ഭരണഘടന പള്ളിയെ ഇനി ബാധിക്കില്ല. കോട്ടയം മുനിസിഫ് കോടതിയാണ് വിധി പറഞ്ഞത്.

കോട്ടയം അഡിഷണൽ സബ് കോടതി നേരത്തെ കത്തീഡ്രൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം അംഗീകരിച്ചിരുന്നു.സബ് ജഡ്ജി എസ്.സുധീഷ്‌കുമാർ അന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും ഭരണം കൈമാറാനും ഉത്തരവിട്ടിരുന്നു.

തെറ്റിദ്ധാരണാജനകമാണ് ഈ വിധിയെന്ന് മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സഭ വക്താക്കൾ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞു.

Leave A Reply
error: Content is protected !!