‘ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണം’; ഇഡിയുടെ ഹര്‍ജിയിൽ ഇന്ന് ഹൈക്കോടതി വീണ്ടും വാദം കേൾക്കും

‘ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണം’; ഇഡിയുടെ ഹര്‍ജിയിൽ ഇന്ന് ഹൈക്കോടതി വീണ്ടും വാദം കേൾക്കും

കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹര്‍ജിയിൽ ഇന്ന് ഹൈക്കോടതി വീണ്ടും വാദം കേൾക്കും.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത് വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണെന്നാണ് സർക്കാരിന്റെ നിലപാട്. നിയമപരമായി ഇഡിയുടെ ഹർജി നിലനിൽക്കുന്നതല്ലെന്നും കോടതി അന്വേഷണത്തിൽ ഇടപെടരുതെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചനയാണെന്നാണ് ഇഡി ഹർജിയിൽ ആരോപിക്കുന്നത്. കൂടാതെ കേസ് നിഷ്പക്ഷ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് കൈമാറണമെന്നുമാണ് ഇ.ഡിയുടെ ഹർജികളിലെ ആവശ്യം. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം വെറും പ്രഹസനം ആയിരുന്നുവെന്നും, ആരോപണ വിധേയരായ ഇഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും, ഈ സാഹചര്യത്തിൽ എഫ്‌ ഐ ആർ റദ്ദാക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

Leave A Reply
error: Content is protected !!