രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ ചില സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലുള്ള മഹാരാഷ്ട്രയിൽ പക്ഷേ, ആവശ്യത്തിനില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംസ്ഥാനത്തുമാത്രം 100 വാക്സിൻ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചുപൂട്ടിയിരുന്നു.
ഗോണ്ടിയ, അകോല, യവറ്റമൽഏ ബുൽഡാന തുടങ്ങിയ ജില്ലകളിൽ ഒരു ദിവസത്തേക്ക് കൂടി വാക്സിൻ സ്റ്റോക്കില്ലെന്ന് റിപ്പോർട്ട് പറയുന്നു. വൈറസ് ബാധ അത്രക്ക് ഗുരുതരമല്ലാത്ത മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾക്ക് മഹാരാഷ്ട്രയെക്കാൾ കൂടുതൽ വാക്സിൻ നൽകിയതായും ആരോപണമുണ്ട്.