ബാലുശേരിയിൽ വീണ്ടും സംഘർഷം: കോൺഗ്രസ് ഓഫീസിന് തീയിട്ടു

ബാലുശേരിയിൽ വീണ്ടും സംഘർഷം: കോൺഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉണ്ടായി. കോഴിക്കോട് ബാലുശ്ശേരിയിൽ സംഘര്ഷങ്ങള് തുടരുകയാണ്. ഇന്നലെ ഇവിടെ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. ഇപ്പോൾ കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു.  ഉണ്ണിക്കുളത്ത്  ആണ് സംഭവം.

കൂടാതെ കോൺഗ്രസ് പ്രവർത്തകൻറെ വീടിന് നേരെയും ആക്രമണം ഉണ്ടായി. കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. കൂടാതെ ലത്തീഫിന്റെ ഇന്നോവ കാറും തകർത്തു. പുലർച്ചെ 2.30നാണ് സംഭവം നടന്നത്.

ഇന്നലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ ആണ് ആദ്യ സംഘർഷം. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയച്ചു.

Leave A Reply
error: Content is protected !!