ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നു.ഒമ്പത് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.14 ലക്ഷം കടന്നു. നിലവിൽ രണ്ട് കോടിയിലേറെ പേർ‌ ചികിത്സയിലുണ്ട്.

അമേരിക്കയിൽ മൂന്ന് കോടി പതിനേഴ് ലക്ഷം രോഗബാധിതരുണ്ട്. 5.73 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.45 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ  ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി മുപ്പത്തിയൊന്നായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത് ലക്ഷം കടന്നു. 802 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.67 ലക്ഷമായി ഉയർന്നു.

 

Leave A Reply
error: Content is protected !!