ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 10265 ആയി

ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണം 10265 ആയി

ബഹ്റൈനില്‍ 1120 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 401 പേര്‍ പ്രവാസി തൊഴിലാളികളും 35 പേര്‍ യാത്രക്കാരുമാണ്. മറ്റ് 684 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10265 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 994 പേര്‍ രോഗമുക്തി നേടി.

ഇതുവരെ രാജ്യത്ത് 1,41,119 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 547 കോവിഡ് മരണങ്ങളായി. അതേസമയം 74 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 18103 പേര്‍ പുതുതായി കോവിഡ് പരിശോധന നടത്തി. 6.19 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave A Reply
error: Content is protected !!