കോവിഡ്; തമിഴ്‌നാട്ടിൽ തിയേറ്ററുകളില്‍ നിയന്ത്രണം കർശനമാക്കുന്നു

കോവിഡ്; തമിഴ്‌നാട്ടിൽ തിയേറ്ററുകളില്‍ നിയന്ത്രണം കർശനമാക്കുന്നു

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറും ഉത്തരവ് ഇറക്കിയത്.

അതേസമയം കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 630 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave A Reply
error: Content is protected !!