ലഹങ്കയിൽ അതി മനോഹാരിയായി വേദിക

ലഹങ്കയിൽ അതി മനോഹാരിയായി വേദിക

കസിൻസ്, ശൃംഗാരവേലൻ, വെൽക്കം ടു സെൻട്രൽ ജയിൽ, ജയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടവളാണ് വേദിക.ശരീരസൗന്ദര്യവും ആരോഗ്യവും പരിപാലിക്കുന്നതിൽ ബദ്ധശ്രദ്ധരായ നായികമാരിലും വേദിക മുൻനിരയിലാണ്.

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം അടുത്തിടെ പങ്കുവച്ച വർക്കൗട്ട് വീഡിയോ തരംഗമായിരുന്നു.വേദിക കഴിഞ്ഞ ദിവസം പങ്കുവച്ച പീച്ച് ലഹങ്കയിലുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വേദിക പൊളിയല്ലേയെന്നാണ് ചിത്രം കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത്.

മോഡലിംഗിൽ നിന്ന് സിനിമയിലേക്കെത്തിയ വേദിക ഇംഗ്ളണ്ടിലെ കാർഡിഫ് സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചെത്തിമന്ദാരം തുളസിയാണ് വേദിക ഒടുവിലഭിനയിച്ച് പൂർത്തിയാക്കിയ മലയാള ചിത്രം.

Leave A Reply
error: Content is protected !!