ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായി

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം ഒരു മില്യണ്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 42 കാരിയായ ഫിലിപ്പിനോ നിവാസിയായ ബീബി മനലോയ്ക്ക് അല്‍ വാബ് ഹെല്‍ത്ത് സെന്ററിലെ (കൊവിഡ് -19) വാക്‌സിന്‍ എടുത്തതോടെ രാജ്യത്ത് ഒരു മില്യണ്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ആനുപാതികമായി വാക്‌സിനേഷന്‍ നല്‍കുന്നവരുടെ എണ്ണവും പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിനേഷന്‍ പ്രായപരിധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്.
Leave A Reply
error: Content is protected !!