ഖത്തറില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു

ഖത്തറില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു

ഖത്തറില്‍ പുതുതായി 949 പേര്‍ക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പുതിയ രോഗികളില്‍ 805 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 144 പേര്‍ വിദേശത്തു നിന്നും മടങ്ങി വന്നവരാണ്.

പുതുതായി 521 പേര്‍ കൂടി വൈറസില്‍ നിന്ന് മുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,80,01 ആയി. ഇന്ന് രണ്ട് പേരാണ് വൈറസ് ബാധിച്ച മരണപ്പെട്ടത്. 34, 65 വയസ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 322 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 18,827 പേരാണ്. 1,743 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

Leave A Reply
error: Content is protected !!