ഒമാനില്‍ രാത്രി യാത്രാ വിലക്ക് അവസാനിച്ചു

ഒമാനില്‍ രാത്രി യാത്രാ വിലക്ക് അവസാനിച്ചു

ഒമാനില്‍ രാത്രി യാത്രാ വിലക്ക് അവസാനിച്ചു. റമസാന്‍ ഒന്നു വരെ വ്യാപാര വിലക്ക് മാത്രമായി തുടരും. റമസാനില്‍ രാത്രി ഒൻപതു മുതല്‍ പുലര്‍ച്ചെ നാലു വരെ കടകള്‍ പ്രവര്‍ത്തിക്കുന്നതും മറ്റു വാണിജ്യ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരവും സുപ്രീം കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഒമാനില്‍ രാത്രി വ്യാപാര – യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ഇന്നു മുതല്‍ വ്യാപാര വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും കോവിഡ് സ്ഥിതിയും ആരോഗ്യ സ്ഥാപനങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി തീരുമാനം.

Leave A Reply
error: Content is protected !!