കോവിഡ് വ്യാപനം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

കോവിഡ് വ്യാപനം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചർച്ചയിൽ വാക്‌സിനേഷന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. 45 വയസിന് മുകളിലുളള എല്ലാവർക്കും വാക്‌സിൻ നൽകിയെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന ജ്യോതിബ ഫൂലെയുടെയും ഭരണഘടനാശിൽപി ബാബാ സാഹെബ് അംബേദ്ക്കറുടെയും ജൻമവാർഷിക ദിനങ്ങളിൽ വാക്‌സിൻ ഫെസ്റ്റിവൽ നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണയെ നേരിടാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ കേന്ദ്ര ആഭ്യന്തരമന്ത്രി യോഗത്തിൽ വിശദീകരിച്ചു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറിയും യോഗത്തിൽ വിശദീകരണം നൽകി.

Leave A Reply
error: Content is protected !!