അരിത ബാബുവിന്റെ വീടിനുനേരെ ആക്രമണം: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

അരിത ബാബുവിന്റെ വീടിനുനേരെ ആക്രമണം: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

ആലപ്പുഴ ∙ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചവർക്കെതിരെ നിസ്സാര വകുപ്പു മാത്രം ചുമത്തിയെന്ന പരാതി അന്വേഷിച്ച് ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. വ്യക്തികളുടെ സ്വത്ത് നശിപ്പിക്കലുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകൾ ചുമത്തിയില്ലെന്നാണു പ്രധാന പരാതി.

കായംകുളം ഡിവൈഎസ്പി നിയമപരമായി ചെയ്യേണ്ട കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിച്ചില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ ഏബ്രഹാം നൽകിയ പരാതിയിൽ പറയുന്നു.

മാർച്ച് 31നാണ് കായംകുളം വടക്കു കൊച്ചുമുറിയിലെ അരിതയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. അതിനു തൊട്ടുമുൻപ് വീടിന്റെ വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സലിം ബാനർജി എന്നയാൾ അറസ്റ്റിലായി. പ്രതി സിപിഎം അനുഭാവിയാണെന്ന് അരിത ആരോപിച്ചിരുന്നു. എന്നാൽ, ഇയാളുമായി പാർട്ടിക്കു ബന്ധമില്ലെന്നാണ് സിപിഎം നേതാക്കൾ പറഞ്ഞത്.

Leave A Reply
error: Content is protected !!