മതവിദ്വേഷ പ്രസംഗം; ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു. മതവിദ്വേഷം പടർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നല്‍കാനാണു ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഐ (എംഎൽ) കേന്ദ്ര കമ്മിറ്റി അംഗം കവിതാ കൃഷ്ണന്റെ പരാതിയിലാണ് നടപടി. മാർച്ച് 29 ന് നടന്ന പൊതുപരിപാടിയിൽ സുവേന്ദു അധികാരി വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി.