മമത ബാനർജിക്ക് പരുക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

മമത ബാനർജിക്ക് പരുക്കേറ്റ സംഭവം; സിബിഐക്ക് വിടണമെന്ന ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റ സംഭവം സിബിഐക്ക് വിടണമെന്ന ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഡ്വ. വിവേക് നാരായൺ ശർമയാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് എസ്‌.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് അക്രമങ്ങൾ പരിഗണിക്കാൻ മാത്രമായി കൂടുതൽ അധികാരങ്ങളോട് കൂടിയ പ്രത്യേക സ്ഥാപനം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!