മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത പ​ന്ത​ലി​ൽ പ്രവേശിച്ച ദലിത്​ യുവാവിനെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത പ​ന്ത​ലി​ൽ പ്രവേശിച്ച ദലിത്​ യുവാവിനെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത പ​ന്ത​ലി​ൽ പ്രവേശിച്ച ദലിത്​ യുവാവിനെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.ഉ​ത്ത​ര​ഖ​ണ്ഡി​ലെ ഉ​ദ്ദം​സി​ങ്​ ന​ഗ​റിലാ​ണ്​​ സം​ഭ​വം. ഇ​വി​ട​​ത്തെ ദു​ർ​ഗ മ​ന്ദി​റി​ന​ടു​ത്തു​ള്ള പ​ന്ത​ലി​ന്​ പു​റ​ത്ത്​ റോ​ഡ​രി​കി​ൽ ജോ​ണി സാ​ഗ​ർ എ​ന്ന യു​വാ​വ്​ വേ​ദ​ന​യാ​ൽ​ പു​ള​ഞ്ഞ്​ അ​ർ​ധ​ബോ​ധാ​വ​സ്​​ഥ​യി​ൽ കി​ട​ന്ന​ത്​ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​യ​താ​യി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഡി.​എ​സ്.​ കു​ൻ​വ​ർ പ​റ​ഞ്ഞു.

മൂ​ന്നു മ​ണി​ക്കൂ​റോ​ളം നേ​രം ഒ​രാ​ൾ പോ​ലും സ​ഹാ​യ​ത്തി​നെ​ത്തി​യി​​ല്ല. ഒ​ടു​വി​ൽ സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ ചി​ല​ർ ചേ​ർ​ന്ന്​ ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും പ​ന്ത​ലി​നു​ള്ളി​ലു​ള്ള​വ​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പു​റ​ത്തേ​ക്കെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും​ ദൃ​ക്​​സാ​ക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!