രാ​ജ്യ​ത്ത്​ ഏ​പ്രി​ൽ 11 മു​ത​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കോവിഡ് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യും

രാ​ജ്യ​ത്ത്​ ഏ​പ്രി​ൽ 11 മു​ത​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കോവിഡ് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യും

രാ​ജ്യ​ത്ത്​ ഏ​പ്രി​ൽ 11 മു​ത​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കോവിഡ് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യും.100 ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള പൊ​തു, സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കു​ത്തി​വെ​െ​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി​ക്ക് ഡോ​സി​ന് 150 രൂ​പ​യും സ​ർ​വി​സ് ചാ​ർ​ജാ​യി 100 രൂ​പ​യും ഈ​ടാ​ക്കും.

45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ. പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കോ ജീ​വ​ന​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ വാ​ക്സി​ൻ ന​ൽ​കി​ല്ല. സം​സ്ഥാ​ന, ജി​ല്ല വാ​ക്സി​നേ​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മാ​നേ​ജ്മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​യോ​ജ്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം. വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​വ​ർ കോ-​വി​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

Leave A Reply
error: Content is protected !!