ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും ഇത് മുദ്രവച്ച കവറിൽ നൽകാമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ക്രൈംബ്രാഞ്ചിന് സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ നൽകിയ മൊഴിയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഇ.ഡി ഈ കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ർബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകൾ ഉണ്ട്.

ഇതിനെ തുടർന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജികൾ പരിഗണിക്കെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കാൻ ആണ് ഹർജി നൽകിയത്. നിരപരാധികളെ കേസിൽ കുടുക്കാനുള്ള ലൈസൻസല്ല കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള അന്വേഷണമെന്ന് ർക്കാരിനു വേണ്ടി ഹാജരായ മുൻ അഡി. സോളിസിറ്റർ ജനറൽ ഹരിൻ പി. റാവൽ വാദിച്ചു.

കേസുമായി ബന്ധമില്ലാത്തവർക്കെതിരെ ഇ.ഡി ഉദ്യോഗസ്ഥർ വ്യാജ തെളിവുണ്ടാക്കുന്നെന്ന ആരോപണം ശരിയാണെങ്കിൽ ഒരു പൗരനും രാജ്യത്ത് സുരക്ഷിതനല്ലെന്നും രിൻ പി. റാവൽ വാദിച്ചു.കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ അന്വേഷണം നേരിടണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. കേസിൻറെ വധം ഇന്നും തുടരും.

Leave A Reply
error: Content is protected !!