സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​തയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കൂടാതെ ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാറ്റ് വീശിയേക്കുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​തയും കൂടുതലാണെന്നും ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Leave A Reply
error: Content is protected !!