അമേരിക്കയിലെ ടെ​ക്സ​സി​ൽ വെ​ടി​വ‍​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

അമേരിക്കയിലെ ടെ​ക്സ​സി​ൽ വെ​ടി​വ‍​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ വെ​ടി​വ‍​യ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നാ​ല് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കി​ഴ​ക്ക​ൻ ടെ​ക്സ​സ് ന​ഗ​ര​മാ​യ ബ്ര​യാ​നി​ലെ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 2.30 ന് ​ആ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

വ്യ​വ​സാ​യ പാ​ർ​ക്കി​ലെ തൊ​ഴി​ലാ​ളി​യാ​ണ് വെ​ടി​വ​യ്പു ന​ട​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഷെ​രി​ഫ് ഡൊ​ണാ​ൾ​ഡ് സോ​വ​ൽ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!