കൊവിഡ് വ്യപനം; ഖത്തറിൽ വെള്ളിയാഴ്ച മുതല്‍ നഴ്സറികള്‍ അടച്ചിടാന്‍ തീരുമാനം

കൊവിഡ് വ്യപനം; ഖത്തറിൽ വെള്ളിയാഴ്ച മുതല്‍ നഴ്സറികള്‍ അടച്ചിടാന്‍ തീരുമാനം

ഖത്തറിൽ കൊവിഡ് വ്യപനം രൂക്ഷമായതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ നഴ്സറികള്‍ അടച്ചിടാന്‍ ഭരണ- വികസന- തൊഴില്‍- സാമൂഹിക കാര്യ മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നഴ്സറികള്‍ അടഞ്ഞു തന്നെ കിടക്കും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആളുകള്‍ ഒത്തുചേരാന്‍ ഇടയുള്ള സാഹചര്യങ്ങളും വേദികളുമെല്ലാം സര്‍ക്കാര്‍ അടച്ചിടുകയാണ്.സ്വാകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരുടെ എണ്ണം വെറും അന്‍പത് ശതമാനം മാത്രമായി കുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!