കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള പരിശോധന കര്‍ശനമാക്കി

കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള പരിശോധന കര്‍ശനമാക്കി

കുവൈത്തില്‍ അനധികൃത കടിയേറ്റക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കി. വിദേശികള്‍ തിങ്ങി താമസിക്കുന്ന ജെലീബ് ഷുയുഖ്, ഹസ്സാവി, അബ്ബാസ്സിയ പ്രദേശങ്ങളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫാറാജ് അല്‍ സൂബ്ബിയുടെ നിര്‍ദേശമനുസരിച്ചു പ്രദേശത്തു തുടരുന്ന എല്ലാവിധ അനധികൃത ഇടപാടുകളും തുടച്ചു നീക്കുന്നതിനാണ് സുരക്ഷാ അധികൃതരുടെ നീക്കം.

ഇതനുസരിച്ചു പ്രദേശത്തു പോലീസ് നടത്തിയ നിരവധി അനധികൃത കുടിയേറ്റക്കാര്‍ പിടിയിലായി. കൂടാതെ അനധികൃത പാര്‍പ്പിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന വസ്തുക്കളും പിടിച്ചെടുത്തു. കര്‍ശനമായ പരിശോധന നടത്തി അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കുന്നതിനാണ് നീക്കം.

Leave A Reply
error: Content is protected !!