തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച ആനക്കൊമ്പ് വനംവകുപ്പ് പിടികൂടി

തൊടുപുഴയിൽ വിൽപ്പനക്കെത്തിച്ച ആനക്കൊമ്പ് വനംവകുപ്പ് പിടികൂടി

തൊടുപുഴ: വിൽപ്പനക്കെത്തിച്ച ആനക്കൊമ്പ് വനംവകുപ്പ് പിടികൂടി. രണ്ട് ആന കൊമ്പുകളാണ് തൊടുപുഴ നഗരത്തിൽ നിന്ന് പിടികൂടിയത്. തൊടുപുഴ ഫ്ളൈയിംഗ് സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ ആണ് ഇവ പിടികൂടിയത്.

16.5 കിലോയോളം തൂക്കം വരുന്ന കൊമ്പുകളാണ് പിടിച്ചെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയായ ആനക്കൊമ്പ് ഉടമയും വിൽപ്പനക്ക് സഹായിച്ചവരുമടക്കം നാല് പേർ പിടിയിലായിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിശോധന കേന്ദ്ര വൈൽഡ് ലൈഫ് ബ്യൂറോയുടെ ഇന്റലിജൻസ് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

Leave A Reply
error: Content is protected !!