എറണാകുളത്ത് മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

എറണാകുളത്ത് മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

എറണാകുളത്ത് മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. എറണാകുളം ജില്ലയിലെ വൈപ്പിനിൽ ആണ് സംഭവം നടന്നത്. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. ജയേഷ് ആണ് പിതാവിനെ വെട്ടിയത്.

രണ്ട് പേരും തമ്മിലുള്ള വഴക്കിൽ മകന്‍ ജയേഷിനും വെട്ടേറ്റു. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. ഇരുവരും സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ അറിയിച്ചു. 57 വയസായിരുന്നു.പ്രസന്നന്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply
error: Content is protected !!