ഡൽഹിയിലെ ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിലെ ആശുപത്രിയിൽ 37 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കോവിഡ്. ഇതിൽ അഞ്ച് പേരെ ഇതേ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. 32 പേർ വീട്ടിൽ സമ്പർക്കവിലക്കിലാണ്. ഈ 37 ഡോക്ടർമാരും കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. 7437 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലരമാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന രോഗനിരക്കാണിത്.

Leave A Reply
error: Content is protected !!