നാലു മലയാളികളുമായി ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് സ്‌ക്വാഡ്

നാലു മലയാളികളുമായി ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് സ്‌ക്വാഡ്

എ എഫ് സി കപ്പിനായുള്ള 29 അംഗ സ്‌ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. ഗോവയിൽ വെച്ചു നടക്കുന്ന മത്സരത്തിനായി പ്രഖ്യാപിച്ച സ്ക്വാഡിൽ 4 മലയാളികൾ ഉണ്ട്. ആഷിക് കുരുണിയൻ, ലിയോണ് അഗസ്റ്റിൻ, മുഹമ്മദ് ഇനായത്, ഷാരോൻ ശിവൻ എന്നിവരാണ് മലയാളി താരങ്ങളായി സ്ക്വാഡിൽ ഉള്ളത്. ആഷികും ലിയോണും മുമ്പ് തന്നെ ബെംഗളൂരു എഫ് സിക്ക് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയിട്ടുള്ളവരാണ്. ഇനായതും ഷാരോണും താമസിയാതെ സീനിയർ അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷാരോൻ ബെംഗളൂരു എഫ് സിയുടെ ഐ എസ് എൽ സ്ക്വാഡിലും ഉണ്ടായിരുന്നു.

ഗാബോൺ ഡിഫൻഡർ മുസാവ് കിംഗ് ആണ് ബെംഗളൂരു എഫ് സി സ്ക്വാഡിലെ പുതിയ വിദേശ താരം. ഇത് കൂടാതെ എറിക് പാർത്തലു, ജുവാനൻ, ക്ളൈറ്റൻ സിൽവ എന്നിവരും സ്ക്വാഡിൽ വിദേശ താരങ്ങളായി ഉണ്ട്. ഏപ്രിൽ 14ന് നേപ്പാൾ ക്ലബായ ട്രിബുവിൻ എഫ് സിക്ക് എതിരെയാണ് ബെംഗളൂരു എഫ് സിയുടെ പോരാട്ടം. മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കില്ല. പുതിയ പരിശീലകൻ മാർക്കോ പെസയുവോളിയുടെ കീഴിലെ ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരമായിരിക്കും ഇത്

Leave A Reply
error: Content is protected !!