മൊഹമ്മദ് നവാസ് വീണ്ടും ലൊബേരക്ക് കീഴിൽ എത്തും

മൊഹമ്മദ് നവാസ് വീണ്ടും ലൊബേരക്ക് കീഴിൽ എത്തും

എഫ് സി ഗോവയുടെ ഗോൾ കീപ്പർ മൊഹമ്മ്ദ് നവാസ് ഇനി മുംബൈ സിറ്റിയിൽ കളിക്കും. അമ്രീന്ദർസിംഗ് മുംബൈ സിറ്റി വിടും എന്ന് ഉറപ്പയതോടെയാണ് മുംബൈ സിറ്റി നവാസിനെ സ്വന്തമാക്കാൻ തീരുമാനിച്ചത്. മുംബൈ സിറ്റി പരിശീലകനായ ലൊബേരയ്ക്ക് കീഴിൽ രണ്ട് സീസണുകളോളം കളിച്ചിട്ടുള്ള താരമാണ് നവാസ്.

ലൊബേര ഗോവയിൽ ആയിരിക്കെ നവാസ് ആയിരുന്നു ഗോവയുടെ ഒന്നാം നമ്പർ. എന്നാൽ ലൊബേര പോയതു. ധീരജ് സിംഗ് ഗോവയിൽ എത്തിയതും നവാസിന്റെ അവസരങ്ങൾ കുറച്ചു. ബോൾ കൈകാര്യം ചെയ്യുന്നതിൽ മികവുള്ള നവാസ് മുംബൈ സിറ്റിയുടെ ഒന്നാം നമ്പറായി തന്നെ ആകും ചാമ്പ്യൻ ക്ലബിലേക്ക് എത്തുക. 21കാരനായ താരം 43 മത്സരങ്ങൾ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!