റോമ ഇന്ന് ആംസ്റ്റർഡാമിൽ

റോമ ഇന്ന് ആംസ്റ്റർഡാമിൽ

യൂറോപ്പ ലീഗ് ക്വാർട്ടറിലെ ഏറ്റവും മികച്ച മത്സരത്തിൽ ഇന്ന് റോമ അയാക്സിനെ നേരിടും. ആംസ്റ്റർഡാമിൽ വെച്ചാണ് മത്സരം നടക്കുന്നത്. യൂറോപ്പ ലീഗിൽ ഗംഭീര ഫോമിൽ ആണ് അയാക്സ് ഉള്ളത്. അവസാന 10 യൂറോപ്പ ലീഗ് ഹോം മത്സരങ്ങളും വിജയിച്ച അയാക്സ് ഇന്ന് വിജയിച്ചാൽ പുതിയ ക്ലബ് റെക്കോർഡ് ഇടും. ഈ വർഷം കളിച്ച നാലു നോക്കൗട്ട് മത്സരങ്ങളും അയാക്സ് വിജയിച്ചിരുന്നു. 2017ൽ യൂറോപ്പ ലീഗ് റണ്ണേഴ്സ് അപ്പ് ആയവരാണ് അയാക്സ്.

ശക്തറിനെ പ്രീക്വാർട്ടറിൽ തോൽപ്പിച്ച് ആണ് റോമ ക്വാർട്ടർ ഫൈനലിൽ എത്തിയത്. സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനത്തിനും പുറത്തുള്ള റോമ യൂറോപ്പ ലീഗ് വിജയിച്ച് കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രി 12.30നാണ് മത്സരം. ഈ രണ്ട് പാദങ്ങളിലായി വിജയിച്ചു കയറുന്നവർക്ക് സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡോ ഗ്രനാഡയോ ആകും എതിരാളികൾ

Leave A Reply
error: Content is protected !!