റമസാനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ആരാധനാലയങ്ങൾ വെള്ള പൂശിയും കഴുകി വൃത്തിയാക്കി പുതിയ പരവതാനി വിരിച്ചും തയാറെടുപ്പ് പൂർത്തിയാക്കി. അകലം പാലിച്ച് 30% പേർക്കാണ് പ്രവേശനം. ഇതിനായി പ്രത്യേക സ്റ്റിക്കർ പതിച്ച് അടയാളപ്പെടുത്തി. കോവിഡ് കാലത്തെ രണ്ടാമത്തെ റമസാനാണിത്.
വീടുകളിലും ശുചിത്വവാരാചരണം തുടങ്ങി. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്ന പ്രവൃത്തികൾ സ്വദേശികളുടെയും വിദേശികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു. കൂട്ടംകൂടാതെയും അകലവും ശുചിത്വവും പാലിച്ചും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു