കോട്ടയം ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഇന്ന് 324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 324 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 310 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 154 പുരുഷന്‍മാരും 142 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

165 പേര്‍ രോഗമുക്തരായി. 2018 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86315 പേര്‍ കോവിഡ് ബാധിതരായി. 83447 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11949 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!