കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വ്യാപി പള്ളി സമുച്ചയത്തില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വ്വേക്ക് വാരണസി ജില്ലാ കോടതി അനുമതി നല്‍കി. ഗ്യാന്‍വാപ്പി പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകന്‍ വി എസ് റസ്‌തോഗി നല്‍കിയ ഹർജിയിലാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമാദിത്യന്‍ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മുഗള്‍ ഭരണകാലത്ത് 1664 ല്‍ ഔറംഗസേബ് പിടിച്ചെടുക്കുകയും ഗ്യാന്‍വ്യാപി പള്ളി പണിയുകയുമായിരുന്നുവെന്നാണ് ഹർജിയിലെ അവകാശവാദം.

പരാതിക്കെതിരെ ​ഗ്യാൻവ്യാപി പള്ളി അധികൃതർ രം​ഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു. സർവ്വേയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സർക്കാരാണ്. വാരണസിയിൽ കാശി വിശ്വനാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നതും സർക്കാർ രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് സംഭവത്തോട് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്.

Leave A Reply
error: Content is protected !!