ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍

ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍

ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍. വ്യാഴാഴ്ച ഉച്ചക്ക് 12 മുതലാണു സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നത്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി സ്വദേശി പൗരന്‍മാര്‍, റസിഡന്‍സ് കാര്‍ഡുള്ളവര്‍, പുതിയ തൊഴില്‍, കുടുംബ വീസകളുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാകും പ്രവേശനാനുമതി.

നേരത്തെ അനുവദിച്ച സന്ദര്‍ശന, ടൂറിസ്റ്റ്, എക്സ്പ്രസ് വീസകളില്‍ ആളുകള്‍ക്ക് ഇന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Leave A Reply
error: Content is protected !!