മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അദ്ദേഹത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഡോക്ടർമാരുടെ നിർദേശം അനുസരിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

മെഡിക്കൽ കോളേജിലെ പേ​വാ​ർ​ഡി​ലെ വി​ഐ​പി റൂ​മി​ലേ​ക്കാണ് അദ്ദേഹത്തെ മാ​റ്റി​യ​ത്.മുഖ്യമന്ത്രിക്ക് കോവിഡ് പോസറ്റീവ് ആണെന്ന് ഇന്ന് വൈകിട്ടാണ് സ്ഥിരീകരിച്ചത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിൻറെ കൊച്ചുമകനും രോഗം സ്ഥിരീകരിച്ചത്. കുടുംബത്തിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത് അദ്ദേഹത്തിൻറെ മകൾ വീണയ്ക്കാണ്.

വീണ വോട്ട് രേഖപ്പെടുത്താനെത്തിയത് പിപിഇ കിറ്റ് ധരിച്ചായിരുന്നു. ഇതോടെ മുഖ്യമന്ത്രിയും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ മുഖ്യമന്ത്രിക്കും,,വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും, മകനും ആണ് ഇപ്പോൾ കൊവിഡ് പോസിറ്റീവായത്.

Leave A Reply
error: Content is protected !!