അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം: പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം: പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: തിരുവിതാകൂര്‍ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന ചരിഞ്ഞതിൽ പ്രതിഷേധവുമായി ആനപ്രേമികൾ രംഗത്തെത്തിയിരുന്നു. പ്രദേശത്ത് ആനയോടുള്ള ആദരസൂചകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരും ആനപ്രേമികളും രംഗത്തെത്തിയത്.

ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഭവം അന്വേഷിക്കും. നാളെ ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി ആളുക‌ൾ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു . ഇന്ന് ഉച്ചയോടെയാണ് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരി‍ഞ്ഞത്.

അനിയപ്പന്‍, പ്രദീപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിൽ പ്രദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാലിൽ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങൾ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആനയ്ക്ക് പാപ്പാന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതി.

Leave A Reply
error: Content is protected !!