ഇരവിപുരം: വലകൾ തകർക്കുന്ന ആറുകാലി ഞണ്ടുകൾ മത്സ്യബന്ധനത്തിന് ഭീഷണിയാകുന്നു. ഉപയോഗശൂന്യമായ ഇത്തരം ഞണ്ടുകൾ കുടുങ്ങി നിരവധി മത്സ്യത്തൊഴിലാളികളുടെ വലകളാണ് തകർന്നത്.
ഇരവിപുരം തീരപ്രദേശത്തുനിന്ന് ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോയവരുടെ വലകളിലാണ് ഏതാനും ദിവസമായി ഞണ്ടുകൾ കുടുങ്ങുന്നത്.
ഇവ കുടുങ്ങിയാൽ വല പൊട്ടിച്ചുകളയുകയേ മാർഗമുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ മാലിന്യം കൂടിയതാണ് ഇത്തരം ഞണ്ടുകൾ കൂടാൻ കാരണമാക്കിയതെന്നാണ് പറയുന്നത്.