തൊഴിലാളികള്‍ ബിപിസിഎല്ലില്‍ നടത്തിയ സമരം അവസാനിപ്പിച്ചു

തൊഴിലാളികള്‍ ബിപിസിഎല്ലില്‍ നടത്തിയ സമരം അവസാനിപ്പിച്ചു

കൊച്ചി: ബിപിസിഎല്ലില്‍ തൊഴിലാളികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. സിലിണ്ടര്‍ വിതരണ ലോറി ഡ്രൈവര്‍മാര്‍ നടത്തിയിരുന്ന സമരം ആണ് അവസാനിപ്പിച്ചത്. ലോഡിംഗ് ഇന്ന് രണ്ട് മണി മുതല്‍ പുനരാരംഭിച്ചു.

സമരം അവസാനിപ്പിച്ചത് 130 ലോറി രണ്ട് ഷിഫ്റ്റുകളിലായി സിലിണ്ടര്‍ ദിനംപ്രതി കയറ്റാന്‍ തീരുമാനമായതോടെയാണ് . ബി.പി.സി.എല്‍ കമ്പനിയും സംയുക്ത സമരസമിതിയുമായി നടത്തിയ ഒത്തതീപ്പ് ചർച്ചയിൽ ആണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സമരക്കാരുടെ ആവശ്യം ലോഡിംഗിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു . ബിപിസിഎല്ലില്‍ പാചക വാതക വിതരണം തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു.

Leave A Reply
error: Content is protected !!