കൊവിഡ് വ്യാപനം ; രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനം ; രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ൻറ്മെൻറ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം.

രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം. വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല. ലോക്ക് ഡൗൺ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ല. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!